Monday, June 29, 2009

.............നിക്ക്‌ ഭ്രാന്താണു

അന്തിപ്പട്ടിണി കിടന്നവശനായി
അയഞ്ഞട്രൗസറിട്ടടുത്തിരുന്നവനു
അരച്ചോറുവേണന്ന ശാഠ്യം കണ്ട്‌
അമ്മയാണാദ്യം പറഞ്ഞത്‌
നിനക്ക്‌ ഭ്രാന്താണു
അവകാശികൾക്കായ്‌ വസ്തു വീതിക്കവേ
അമ്മായി പെറ്റനാഥകൾക്ക്‌
അനന്തരസ്വത്തിനായ്‌ വാശികണ്ട്‌
അഛനും പറഞ്ഞു ക്രുദ്ധനായി
നിനക്ക്‌ ഭ്രാന്താണു
ആരോരുമില്ലാത്തഗതിയായി
അഴകുള്ള പെണ്ണിനെ കണ്ട്‌ മുട്ടി
അരപ്പണം വാങ്ങാതെ താലി കെട്ടി
അന്നാണു കുടുംബമാകെപ്പറഞ്ഞത്‌
നിനക്ക്‌ ഭ്രാന്താണു
ആലംബഹീനനായരമതിൽ ചാരി
അഞ്ചു വയസ്സുള്ളോരസ്ഥികൂടം
അടുത്തുള്ളൊരോട്ടലിൽ നിന്നന്നം നൽകി
അന്നാണു നാട്ടാരെന്നെ പറഞ്ഞത്‌
നിനക്ക്‌ ഭ്രാന്താണു
അഛനമ്മമാർക്കേറെ പ്രായമായി
ആരെങ്കിലും തുണ വേണമെന്നായ്‌
അങ്ങോട്ടു തമസം മാറാനൊരുങ്ങി ഞാൻ
അന്നാണു ഭാര്യ അടക്കം പറഞ്ഞത്‌
നിങ്ങക്ക്‌ ഭ്രാന്താണു
ആദ്യത്തെ മോനമേരിക്കയിൽ
അബുദാബിയിൽ സ്ഥിരമായ്‌ കൊച്ചുമോനും
ആരെങ്കിലും വാ കാണട്ടെ ഞാനച്ചൻ
അന്നേരം ഫോണിലായവരും പറഞ്ഞു
നിങ്ങക്ക്‌ ഭ്രാന്താണു
അസ്ഥിയോടൊട്ടി ഞാനോരവസ്ഥയായി
ആസ്ഥിക്ക്‌ കണക്കുമായ്‌ മക്കളെത്തി
അച്ചൻ കണ്ണടക്കട്ടെ,കാത്തുകൂടെ
അന്നേരം പറഞ്ഞതെൻ പേരമക്കൾ
നിങ്ങക്ക്‌ ഭ്രാന്താണു
അന്ത്യാഭിലാഷമയാകെബാക്കി
അവസാനമായ്‌ മക്കളൊന്നു കാണാൻ
ആഗ്രഹം നോവായലതല്ലിയൊപ്പം
ആത്മഗതമായെന്റന്ത്യമൊഴിയും
...................നിക്ക്‌ ഭ്രാന്താണു


3 comments:

  1. സത്യത്തില്‍ നമുക്കോരോരുത്തര്‍ക്കും ഭ്രാന്ത് തന്നെ ആണ്...

    നന്നായിരിയ്ക്കുന്നു, മാഷേ

    ReplyDelete
  2. ഉശിരന്‍!
    ഈ ഉന്മാദം നമ്മെ നിലനിര്‍ത്തുന്നു.

    ReplyDelete
  3. ഭ്രാന്തര്‍ എന്ന് മുദ്ര കുത്തുമ്പോഴും അവര്‍ അറിയുന്നില്ല ലോകത്ത് ആരെയും ഭയപ്പെടാതെ സത്യം വിളിച്ചു പറയുന്നവര്‍ എന്നും ഭ്രാന്തര്‍ മാത്രമാണ് ....so proud to be a braanthan!!!well written!

    ReplyDelete